ന്യൂയോര്‍ക്ക്- എലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് ശേഷമുള്ള ട്വിറ്റര്‍ കൊടുങ്കാറ്റ് തുടരുന്നു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിട്ട മസ്‌ക് താനായിരിക്കുംഏക ഡയറക്ടര്‍ എന്ന് അറിയിച്ചു.
സെക്യൂരിറ്റീസ് ഫയലിംഗും യു.എസ് മാധ്യമ റിപ്പോര്‍ട്ടുകളും അനുസരിച്ച്, അടുത്തിടെ പുറത്താക്കപ്പെട്ട സി.ഇ.ഒ പരാഗ് അഗര്‍വാളും ചെയര്‍മാന്‍ ബ്രെറ്റ് ടെയ്‌ലറും ഉള്‍പ്പെടെ ട്വിറ്റര്‍ ബോര്‍ഡിലെ മുന്‍ അംഗങ്ങളെല്ലാം 'ലയന കരാറിന്റെ നിബന്ധനകള്‍ അനുസരിച്ച്' ഇനി ഡയറക്ടര്‍മാരല്ല. മസ്‌ക്, 'ട്വിറ്ററിന്റെ ഏക ഡയറക്ടര്‍' ആയി.
ശതകോടീശ്വരന്‍ കഴിഞ്ഞയാഴ്ച ഏറ്റെടുത്ത ട്വിറ്റര്‍, അതിന്റെ നാലിലൊന്ന് തൊഴിലാളികളെ വിടാന്‍ പദ്ധതിയിടുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ട്വിറ്റര്‍ സേവനങ്ങള്‍ക്ക് പണമീടാക്കാനും നീക്കമുണ്ട്.