കൊച്ചി-നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ ദിലീപും ശരത്തും എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരായി. തുടരന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച അധിക കുറ്റപത്രം ഇരുവരെയും വായിച്ചു കേള്‍പ്പിച്ചു. തുടരന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹരജി തള്ളിയ കോടതി ഇരുവരോടും ഇന്ന് കോടതയില്‍ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധികമായി ചുമത്തിയ കുറ്റം റദ്ദാക്കാനാണ് ദീലീപ് കോടതിയെ സമീപിച്ചിരുന്നത്. കോടതിയില്‍ തെളിവായി നല്‍കിയ ഫോണുകളില്‍നിന്നു വിവരങ്ങള്‍ മായ്ചുകളഞ്ഞെന്നാണ് ദിലീപിനെതിരായ കുറ്റം. തുടരന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ പ്രതി ചേര്‍ത്ത നടപടി ചോദ്യം ചെയ്താണ് ശരത് ഹരജി നല്‍കിയത്.
തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ട് തള്ളാന്‍ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്.