മൊഗാദിഷു- സോമാലിയയില്‍ കാര്‍ബോംബ് സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 300 പേര്‍ക്കു പരിക്കേറ്റു.
മൊഗാദിഷു നഗരത്തിലെ വിദ്യാഭ്യാസ മന്ത്രാലയ വളപ്പില്‍ ശനിയാഴ്ച പകല്‍ 2നു നടന്ന ആദ്യ സ്ഫോടനത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലാക്കാന്‍ ആംബുലന്‍സുകള്‍ എത്തിയപ്പോഴായിരുന്നു രണ്ടാമത്തെ സ്ഫോടനം. അല്‍ ഖാഇദ ബന്ധമുള്ള അല്‍ ഷബാബ് ഭീകരരാണു സ്ഫോടനത്തിനു പിന്നിലെന്നു പ്രസിഡന്റ് പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മഹ്മൂദ് പറഞ്ഞു. 2017 ഒക്ടോബറില്‍ അഞ്ഞൂറിലേറെ പേര്‍ കൊല്ലപ്പെട്ട ട്രക്ക് ബോംബ് സ്ഫോടനത്തിനുശേഷം അല്‍ ഷബാബ് നടത്തുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.