ലാഹോര്‍- കിഴക്കന്‍ പാക്കിസ്ഥാനില്‍ അനുയായികളൊപ്പം യാത്ര ചെയ്ത മുന്‍ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തക ചതഞ്ഞരഞ്ഞു മരിച്ചു.
ഇസ്‌ലാമാബാദിലേക്ക് നടത്തിയ ലോംഗ് മാര്‍ച്ച് സംഭവത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ലാഹോറില്‍നിന്ന് ആരംഭിച്ച യാത്ര വെള്ളിയാഴ്ചയാണ് ഇസ്്‌ലാമാബാദിലെത്തുക.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇംറാന്‍ ഖാന്റെ യാത്ര. പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ 5 റിപ്പോര്‍ട്ടര്‍ സദാഫ് നഈം (40) ആണ് മരിച്ചത്. ഇംറാന്റെ വാക്കുകള്‍ റെക്കോഡ് ചെയ്യാന്‍ വേണ്ടി അദ്ദേഹത്തിന്റെ ട്രക്കിലേക്ക് വലിഞ്ഞു കയറിയ നഈം ബാലന്‍സ് തെറ്റി ട്രക്കിനടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ മാധ്യമ പ്രവര്‍ത്തകന്‍ ഖസ്സാഫി ഭട്ട് പറഞ്ഞു. ട്രക്കിന്റെ ചക്രം നഈമിന്റെ തലയിലൂടെ കയറിയിറങ്ങി.
മാധ്യമ പ്രവര്‍ത്തകയുടെ ദാരുണ മരണത്തില്‍ കുടുംബത്തെ ഇംറാന്‍ ഖാന്‍ അനുശോചനം അറിയിച്ചു.