അഹമ്മദാബാദ്- ഗുജറാത്തിലെ മോര്‍ബിയില്‍ മച്ഛു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് വീണ് 32 പേര്‍ മരിച്ചു. നൂറിലേറെപ്പേര്‍ നദിയില്‍ വീണതായി സംശയമുണ്ട്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.സംഭവസമയത്ത് പാലത്തില്‍ അഞ്ഞുറിലധികം പേര്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. വര്‍ഷങ്ങള്‍ പഴക്കമുള്ള പാലം നാലുദിവസം മുമ്പാണ് പുനരുദ്ധരാണത്തിന് ശേഷം ജനങ്ങള്‍ക്ക് തുറന്നുനല്‍കിയത്.