Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 1604 പുതിയ കോവിഡ് കേസുകള്‍, എട്ട് മരണം

ന്യൂദല്‍ഹി- വിവിധ സംസ്ഥാനങ്ങളിലായി 1604 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 4,46,52,266 ആയി. അതേസമയം, ആക്ടീവ് കേസുകള്‍ 18,317 ആയി കുറഞ്ഞതായും മന്ത്രാലയം നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
എട്ട് മരണം കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് മരണസംഖ്യ 5,29,016 ആയി ഉയര്‍ന്നു. കേരളത്തില്‍ വൈകി സ്ഥിരീകരിച്ച മൂന്ന് മരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ബാക്കി മരണങ്ങള്‍ രണ്ട് വീതം കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഒന്ന് മിസോറാമിലുമാണ്.
24 മണിക്കൂറിനിടെ 485 ആക്ടീവ് കേസുകളാണ് കുറഞ്ഞത്. രോഗമുക്തി നേടിയവരുടെ മൊത്തം സംഖ്യ4,41,04,933.
രാജ്യത്ത് ഇതുവരെ 219.63 കോടി ഡോസ് കോവിഡ് വാക്‌സിനാണ് വിതരണം ചെയ്തതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

 

Latest News