ന്യൂദല്‍ഹി-കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കുട്ടികളെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന് (എന്‍.സി.പി.സി.ആര്‍) ലഭിച്ചത് 50,857 പരാതികള്‍. കുട്ടികളെ ചൂഷണം ചെയ്തതിന് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് മധ്യപ്രേദശില്‍നിന്നാണെന്ന് 2016 മുതല്‍ 2021 വരെ സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 9572 പരാതികളാണ് മധ്യപ്രദേശില്‍നിന്ന് ലഭിച്ചത്. തൊട്ടടുത്ത് നില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍നിന്ന് 5340 പരാതികളും ലഭിച്ചു.
ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസഗഢ് സംസ്ഥാനങ്ങളില്‍നിന്നും ധാരാളം ലഭിച്ചു. ഇവിടങ്ങളില്‍നിന്ന് യഥാക്രമം 4,276, 3,205, 4,685 പരാതികളാണ് കമ്മീഷന് ലഭിച്ചത്.
പരാതികളില്‍ അന്വേഷണം നടത്തി കമ്മീഷന്‍ സ്വമേധയാ കേസെടുക്കകയാണ് രീതി. ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചും നടപടികള്‍ സ്വീകരിക്കാറുണ്ട്.
രാജസ്ഥാനിലെ ഭില്‍വാരയില്‍ പെണ്‍കുട്ടികളെ ലേലം ചെയ്യാറുണ്ടെന്ന റിപ്പോര്‍ട്ടില്‍ അന്വേഷണം ആരംഭിച്ചതായി എന്‍.സി.പി.സി.ആര്‍ ചെയര്‍മാന്‍ പി. കനൂംഗോ പറഞ്ഞു.