സിയോള്‍- ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 146 ആയി. അറുപതോളം പേര്‍ പരുക്കേറ്റ് ചികിത്സയിലാണെന്ന് നാഷനല്‍ ഫയര്‍ ഏജന്‍സി അധികൃതര്‍ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. തലസ്ഥാന നഗരമായ സോളിലെ ഇറ്റിയാവനില്‍ ആഘോഷങ്ങള്‍ക്കിടെയാണ് ദുരന്തം ഉണ്ടായത്. തിക്കിലും തിരക്കിലുംപെട്ട നിരവധി ആളുകള്‍ക്ക് ഹൃദയാഘാതമുണ്ടായി.
ആഘോഷത്തിനായി ഒരു ലക്ഷത്തോളം പേര്‍ നഗരത്തിലെത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. കോവിഡിന് ശേഷം ഇതാദ്യമായിട്ടായിരുന്നു ഇത്ര വലിയ ആഘോഷം.
ദുരന്ത നിവാരണ സംഘം സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തതായി പ്രസിഡന്റ് യൂണ്‍ സോക് യൂള്‍ അറിയിച്ചു.