ജറൂസലം- യൂറോപ്യന്‍ ജൂതന്മാര്‍ നേരിട്ട പീഡനം മതത്തിന്റെ പേരിലല്ലെന്നും അവരുടെ സ്വഭാവം കാരണമാണെന്നുമുള്ള പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്
ക്ഷമ ചോദിച്ചു. ചരിത്രത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് ഹോളോകോസ്‌റ്റെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ജൂത കേന്ദ്രങ്ങളില്‍നിന്നുള്ള പ്രതിഷേധത്തെ അബ്ബാസ് മറികടന്നത്. റാമല്ലയില്‍ ഫലസ്തീന്‍ പ്രസിഡന്റിന്റെ ഓഫീസാണ് ക്ഷമാപണ പ്രസ്താവന ഇറക്കിയത്. ഫലസ്തീന്‍ ദേശീയ കൗണ്‍സിലിന്റെ (പി.എന്‍.സി) നാലു ദിവസം നീണ്ട സമ്മേളനത്തിലായിരുന്നു മഹ്്മൂദ് അബ്ബാസിന്റെ വിവാദ പരാമര്‍ശം. സമ്മേളനം അവസാനിച്ചയുടന്‍ വിവാദത്തില്‍ മാപ്പ് പറഞ്ഞുകൊണ്ടുള്ള പ്രസ്താവനയും നല്‍കി.
പി.എന്‍.സിയില്‍ താന്‍ നടത്തിയ പ്രസ്താവനയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചവരോട്, പ്രത്യേകിച്ച് ജൂത വിശ്വാസക്കാരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു-അബ്ബാസ് പ്രസ്താവനയില്‍ പറഞ്ഞു.