ലഖ്‌നൗ- വിദ്വേഷ പ്രസംഗ കേസില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനെ അയോഗ്യനാക്കി സ്പീക്കര്‍. അസം ഖാനെ റാംപൂര്‍ എം.എല്‍.എ സ്ഥാനത്ത് നിന്ന് നീക്കി. ഇതേ കേസില്‍ ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് നടപടി. മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയുമായിരുന്നു ശിക്ഷ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ പരാമര്‍ശത്തിന്റെ പേരിലാണ് അസം ഖാനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിരുന്നത്.
2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യോഗി ആദിത്യനാഥിനെയും ജില്ലാ മജിസ്ട്രേറ്റായിരുന്ന അഞ്ജനേയ കുമാര്‍ സിംഗ് ഐഎഎസിനെയും അസംഖാന്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന് കേസും രജിസ്റ്റര്‍ ചെയ്തു. റായ്പൂര്‍ കോടതിയാണ് കേസില്‍ അസം ഖാന്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.