ഇസ്ലാമാബാദ്- മലപ്പുറത്തുനിന്ന് മക്കയിലേക്ക് കാല്‍നടയായി പുറപ്പെട്ട ശിഹാബ് ചോറ്റൂര്‍ പാക്കിസ്ഥാന്‍ വിസ കിട്ടാതെ വാഗ അതിര്‍ത്തിയില്‍ കുടുങ്ങിയിരിക്കെ, പാക്കിസ്ഥാനില്‍നിന്ന് ഒരു വിദ്യാര്‍ഥി കാല്‍നടയായി സൗദിയിലേക്ക് പുറപ്പെട്ടു. ശിഹാബിനെ പോലെ പാക് വിദ്യാര്‍ഥി ഉസ്മാന്‍ അര്‍ഷദിന്റെ ലക്ഷ്യവും അടുത്ത ഹജ്ജ് തന്നെ. മക്കയിലേക്ക് 5400 കി.മീറ്ററാണ് അര്‍ഷദിന് നടക്കേണ്ടത്. പത്ത് ശതമാനം നടന്ന 25 കാരനായ അര്‍ഷദ് ഇപ്പോള്‍ പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ്.
പഞ്ചാബ് പ്രവിശ്യയിലെ ഒകാറയില്‍നിന്ന് ചെറിയൊരു ബാക്ക് പാക്കും ഒരു കുടയുമായാണ് അര്‍ഷദ് യാത്ര ആരംഭിച്ചത്. പാക്കിസ്ഥാനില്‍നിന്ന് ഇറാന്‍, ഇറാഖ്, കുവൈത്ത് വഴി സൗദിയില്‍ എത്തുകയാണ് ലക്ഷ്യം. ഈയാഴ്ച ഇറാനില്‍ പ്രവേശിക്കാനാണ് അര്‍ഷദിന്റെ പരിപാടി. എട്ടുമാസത്തെ യാത്രക്കൊടുവില്‍ മേയിലാണ് മക്കയിലെത്തുക.
കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനിലെ സമാധാനത്തിനുവേണ്ടി 34 ദിവസമെടുത്ത് 1270 കി.മീ യാത്ര ചെയ്തപ്പോഴാണ് പുണ്യനഗരമായ മക്കയിലേക്ക് നടക്കുകയെന്ന ആശയം ഉടലെടുത്തതെന്ന് അര്‍ഷദ് പറയുന്നു. സ്വദേശമായ ഒകാറയില്‍നന്ന് ചൈനീസ് അതിര്‍ത്തിയിലുള്ള ഖുഞ്ചെരാബ് വരെയായിരുന്നു അന്നത്ത പദയാത്ര.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് സൈറ്റ് സന്ദര്‍ശിക്കുക ▶️