ശ്രീനഗര്‍- കശ്മീരില്‍ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടിയ പോലീസ് 14 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. മധ്യകശ്മീരിലെ ബുദ്ഗാം ജില്ലയിലാണ് പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് വക്താവ് പറഞ്ഞു.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ദുലിപൊര ഗ്രാമത്തിലെ ശമീം അഹ്്മദ് ഭട്ട് എന്നയാളുടെ വീട് റെയ്ഡ് ചെയ്താണ് പോലീസ് 14 സ്ത്രീകളെ രക്ഷപ്പെടുത്തിയത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ഉള്‍പ്പെടുന്നു.
വിവിധ സ്ഥലങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ ബുദ്ഗാമില്‍ കൊണ്ടുവന്ന് ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. രക്ഷപ്പെടുത്തിയവരെ ഛദൂരയിലെ നാരി നികേതന്‍ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.