സുല്‍ത്താന്‍ ബത്തേരി- വയനാട് ചീരാലില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായി. പ്രദേശത്ത് ഒരു മാസമായി ഭീതി പരത്തിയ കടുവ, തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് സമീപം വനംവകുപ്പ് സ്ഥാപിച്ച് കൂട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് കുടുങ്ങിയത്. ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി
നാട്ടിലിറങ്ങിയ കടുവ പതിമൂന്ന് പശുക്കളെയാണ് ഇതുവരെ ആക്രമിച്ചത്. കടുവയ്ക്ക് വേണ്ടി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തിലുള്ള സംഘം ഉള്‍വനത്തിലടക്കം ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമൊന്നുമുണ്ടായിരുന്നില്ല
തുടര്‍ന്ന് കടുവയെ കണ്ടെത്താന്‍ 18 നിരീക്ഷണ ക്യാമറകളും മൂന്ന് കൂടുകളും സ്ഥാപിക്കുകയായിരുന്നു. ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘവും ആര്‍ആര്‍ടി ടീമും പ്രദേശത്ത് ക്യാംപ് ചെയ്തിരുന്നു. കടുവയ്ക്ക് പത്ത് വയസിലധികം പ്രായമുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ 2016ല്‍ വനംവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിരുന്നു. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ചീരാല്‍.