Sorry, you need to enable JavaScript to visit this website.

100 ചോദിച്ചാല്‍ 500 തരുന്ന എടിഎം,  ബാങ്കിന്  നഷ്ടമായത്  ലക്ഷങ്ങള്‍

്അലിഗഡ്-  ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിന് തകരാര്‍ സംഭവിച്ചു. 100 രൂപ നോട്ടുകള്‍ നല്‍കുന്നതിന് പകരം 500 രൂപ നോട്ടുകളാണ് വിതരണം ചെയ്തത്. ഉത്തര്‍പ്രദേശിലെ അലീഗഡ് പട്ടണത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 18 ഇടപാടുകളിലായി 1,96,000 രൂപയാണ് സാങ്കേതിക തകരാര്‍ മൂലം ബാങ്കിന് നഷ്ടമായത്. ഒരു ഉപഭോക്താവ് എ. ടി എം ഗാര്‍ഡിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് 100 രൂപയ്ക്ക് പകരം 500 രൂപ നോട്ടുകള്‍ നല്‍കിയത്. ഈ സാഹചര്യം മുതലെടുത്ത ചില ഉപഭോക്താക്കള്‍ ബാങ്കില്‍ നിന്നും കൂടുതല്‍ പണം കൈപ്പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. എ. ടി. എമ്മില്‍ സ്ഥാപിച്ചിരുന്ന സി. സി. ടി.വി കാമറകള്‍ പരിശോധിച്ചു. അഞ്ച് പേരെ ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 500 ന്റെ 2000 നോട്ടുകളാണ് ബാങ്ക് എ. ടി. എമ്മില്‍ നിറച്ചിരുന്നത്. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
            

Latest News