ലഖ്‌നൗ- വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ സമാജ് വാദി പാർട്ടി നേതാവ് അസംഖാൻ കുറ്റക്കാരനെന്ന് കോടതി. 2019-ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലുള്ള കേസിലാണ് വിധി. ഉത്തർപ്രദേശ് രാംപൂരിലെ കോടതിയാണ് കുറ്റക്കാരനെന്ന് വിധിച്ചത്. വൈകിട്ട് നാലുമണിക്ക് ശിക്ഷ പ്രഖ്യാപിക്കും. ക്രിമിനൽ ഗൂഢാലോചന, മോഷണം തുടങ്ങി 90 കേസുകളിൽ പ്രതിയാണ്. 2020ൽ പോലീസ് അറസ്റ്റ് ചെയ്ത അസംഖാൻ രണ്ടു വർഷത്തിലേറെ ജയിലിലായിരുന്നു.