ന്യൂദല്‍ഹി-അമേരിക്കക്കും ഇന്ത്യക്കുമെതിരെ ആക്രമണം നടത്താന്‍ സൈബര്‍ സൈന്യത്തെ സ്ഥാപിക്കുന്നതിന് തുര്‍ക്കി രഹസ്യമായി പാക്കിസ്ഥാനെ സഹായിച്ചുവെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനം ഇല്ലാതാക്കുകയും സൈബര്‍ ആര്‍മിയുടെ ലക്ഷ്യമായിരുന്നുവെന്നും പാക്കിസ്ഥാന്‍-തുര്‍ക്കി ഉഭയക്ഷി ധാരണയിലൂടെയാണ് ഇതിന് വഴിയൊരുക്കിയതെന്നും നോര്‍ഡിക് മോണിറ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതുജനാഭിപ്രായം രൂപപ്പെടുത്തുക, ദക്ഷിണേഷ്യയിലെ മുസ്ലിം നിലപാടുകളെ സ്വാധീനിക്കുക, അമേരിക്കയേയും ഇന്ത്യയേയും ആക്രമിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് സൈബര്‍ ആര്‍മി. സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതതനായ പ്രധാനമന്ത്രി ഇംറാന്‍ ഖാനാണ് ഇതിനു പച്ചക്കൊടി കാണിച്ചതെന്നും തുടര്‍ന്ന് തുര്‍ക്കി രഹസ്യ സഹായം നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2018 ല്‍ തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്‌ലുവുമായി ഇംറാന്‍ ഖാന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതിനായി തീരുമാനമെടുത്തത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള സഹകരണമെന്നാണ് പുറമെ പറഞ്ഞിരുന്നതെന്നും നോര്‍ഡിക് മോണിറ്റര്‍ വിശദീകരിക്കുന്നു.