ക്വീന്‍സ്‌ലാന്‍ഡ്- സീറ്റ് ബെല്‍റ്റ് ധരിക്കേണ്ട കാര്യം വിസ്മരിച്ച് കാറില്‍ യുവതിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടത് റോഡരികിലെ ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് യുവാവിന് വന്‍ തുക പിഴ വിധിച്ചു.
ഓസ്‌ട്രേലയയിലെ ക്വീന്‍സ് ലാന്‍ഡിലാണ് സംഭവം. വാഹനം ഓടിച്ചു കൊണ്ടിരിക്കെ ഓറല്‍ സെക്‌സ് നടത്തുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. 600 പൗണ്ടിലേറെ (ഏകദേശം 56,000 രൂപ)യാണ് പിഴ വിധിച്ചത്. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്നതാണ് കുറ്റം. ക്വീന്‍സ്‌ലാന്‍ഡ് ഹൈവേയിലാണ് ഇരുവരും ക്യാമറയില്‍ പതിഞ്ഞത്.
ക്വീന്‍സ് ലാന്‍ഡിലെ ഫോണ്‍ ആന്റ് സീറ്റ്‌ബെല്‍റ്റ് ക്യാമറ ലൊക്കേഷനുകളെ കുറിച്ചുള്ള ഫേസ് ബുക്ക് പേജിലാണ് ഫോട്ടോ ഷെയര്‍ ചെയ്യപ്പെട്ടത്. കൂമേറയിലെ പസിഫിക് മോട്ടോര്‍വേയിലൂടെ പോകുമ്പോഴാണ് ദമ്പതികകളെ ക്യാമറ പിടികൂടിയത്. അതീവ റിസ്‌ക് എടുത്തുള്ള ഡ്രൈവറുടെ പെരുമാറ്റത്തിനാണ് പിഴ വിധിച്ചതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് മെയിന്‍ റോഡ്‌സ് വിഭാഗം വക്താവ് പറഞ്ഞു.
![]() |
സി.പി.എം പ്രവര്‍ത്തകന്റെ ആത്മഹത്യക്കു പിന്നില്‍ വനിതാ അംഗം, തൊടുപുഴയില്‍ വിവാദം |