പത്തനംതിട്ട- തിരുവല്ലയില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന 44 കാരനെ ഇന്റര്‍പോളിന്റെ സഹായത്തോടെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമല കടയില്‍ പുത്തന്‍ വീട്ടില്‍ ബൈജു ശശിധരന് ആണ് ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായത്.
ഹൃദ്രോഗ സംബന്ധമായ അസുഖത്തിന് ചികിത്സക്കായി തിരുവല്ലയിലെ ഭാര്യ വീട്ടില്‍ എത്തിയ ബൈജു കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒരാഴ്ചക്കു ശേഷം ബൈജു വിദേശത്തേക്ക് മടങ്ങി. തുടര്‍ന്ന് കുട്ടിയുടെ മനോനിലയില്‍ വ്യത്യാസം അനുഭവപ്പെട്ട സ്കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗില്‍ ആണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മസ്കറ്റില്‍ ആയിരുന്ന ബൈജു ശശിധരനെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടില്‍ എത്തിക്കുകയായിരുന്നു. തിരുവല്ല സി.ഐ പി.എസ്. വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉച്ചയോടെ പ്രതിയെ തിരുവല്ലയില്‍ എത്തിച്ചു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.