Sorry, you need to enable JavaScript to visit this website.

ഹിന്ദു സമുദായത്തിന് വൻ ക്ഷതമേൽപ്പിച്ചത് ആർ.എസ്.എസും ബി.ജെ.പിയുമെന്ന് ശങ്കരാചാര്യ

ആഗ്ര- സമീപകാല ചരിത്രത്തിൽ ഹൈന്ദവ സമുദായത്തിന് ഏറ്റവും വലിയ ക്ഷതമേൽപ്പിച്ചത് ആർ. എസ്.എസും ബി.ജെ.പിയുമാണെന്ന് ദ്വാരക പീഠം ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ഈ രണ്ടു സംഘടനകളും ഹിന്ദൂയിസത്തെ സ്വന്തം വിഭാഗീയ കാഴ്ചപ്പാടിനനുസരിച്ച് പുനർനിർവചിച്ചുകൊണ്ടിരിക്കുകയാണെന്നും സമാധാനത്തിന്റെ മതത്തെ ഈ രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ ഹിന്ദു സന്യാസിമാർക്ക് അമർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന് ഹിന്ദുയിസത്തെ കുറിച്ച് ഒന്നുമറിയില്ലെന്നത് ആശ്ചര്യപ്പെടുത്തുന്ന വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. 
'ഭാഗവത് പറയുന്നത് ഇന്ത്യയിൽ ജനിച്ച എല്ലാവരും ഹിന്ദുവാണെന്നാണ്. അങ്ങനെയെങ്കിൽ ഹിന്ദു മാതാപിതാക്കൾക്ക് ഇംഗ്ലണ്ടിലും അമേരിക്കയിലും ജനിച്ചവർ ആരാകും?' ശങ്കരാചാര്യ ചോദിച്ചു. ബീഫ് കയറ്റുമതി ചെയ്യുന്നതിൽ മുന്നിൽ ബിജെപി നേതാക്കളാണെന്നും ഇവരാണ് ഗോവധവും ബീഫ് കയറ്റുമതിയും ഇന്ത്യയ്ക്കു കളങ്കമാണെന്ന് പ്രസംഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News