ബെംഗളൂരു- കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയനഗര്‍ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ ബി എന്‍ വിജയകുമാര്‍ (59) തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം രാത്രി പ്രചാരണ റാലിക്കിടെ കുഴഞ്ഞു വീണ വിജയകുമാറിനെ ഉടന്‍ ആശുപത്രിയില്‍ പ്രേവശിപ്പിച്ചിരുന്നു. ഇവിടെ വച്ച് വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഹൃദാഘാതം മൂലമാണ് മരണം. ജയനഗറില്‍ നിന്ന് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ട വിജയകുമാര്‍ ഇത്തവണയും മത്സര രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചിച്ചു.