Sorry, you need to enable JavaScript to visit this website.

ബ്രിട്ടന്‍ പ്രധാനമന്ത്രി പദം ഉറപ്പിച്ച ഋഷി സുനക്, പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ

ലണ്ടൻ- ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക്. എതിർ സ്ഥാനാർത്ഥി പെന്നി മോർഡൗണ്ടിന് എം.പിമാരിൽനിന്ന് പിന്തുണ ലഭിക്കാത്തതിനെ തുടർന്നാണ് ഋഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നൂറു എം.പിമാരുടെ പിന്തുണ ആവശ്യമുണ്ട്. ഋഷി സുനക് ഈ എണ്ണം നേരത്തെ സ്വന്തമാക്കിയിരുന്നു. തുടർന്ന് കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായി ഋഷി സുനകിനെ തെരഞ്ഞെടുത്തു. 
പ്രധാനമന്ത്രി ലിസ് ട്രസ് കഴിഞ്ഞയാഴ്ച രാജിവച്ചതിനെത്തുടർന്നാണ് ഋഷി സുനക് അധികാരമേൽക്കുന്നത്. മുൻ പ്രസിഡന്റ് ബോറിസ് ജോൺസൺ മത്സരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എം.പിമാരുടെ പിന്തുണ ലഭിച്ചില്ല.
 

Latest News