തിരുവനന്തപുരം - സർവ്വകലാശാല വി.സിമാരോട് രാജിവക്കാനുള്ള ഗവർണറുടെ ഉത്തരവിനെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനത്തോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് രൂക്ഷമായി പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാർട്ടി കേഡർ ആളുകൾ ജേണലിസ്റ്റ് ആണെന്ന രീതിയിൽ വന്നിരിക്കുന്നു. സംസാരിക്കാൻ ആവശ്യമുള്ളവർക്ക് രാജ് ഭവനിലേക്ക് വരാം. നിങ്ങളിൽ എത്ര പേര് യഥാർത്ഥ മാധ്യമ പ്രവർത്തകരാണ്?ചിലർ മാധ്യമ പ്രവര്‍ത്തകരായി നടിക്കുന്നു. അത്തരം ആളുകളോട് സംസാരിച്ചു സമയം കളയാൻ ഇല്ലെന്നും ഗവർണർ വ്യക്തമാക്കി.