Sorry, you need to enable JavaScript to visit this website.

കോയമ്പത്തൂരിലേത് ചാവേര്‍ ആക്രമണമല്ലെന്ന്   പോലീസ് മേധാവി, തമിഴ്നാട്ടില്‍ കനത്ത ജാഗ്രത

ചെന്നൈ- കോയമ്പത്തൂരില്‍ കാര്‍ പൊട്ടിത്തറിച്ച് യുവാവ് മരിച്ച സംഭവം ചാവേര്‍ ആക്രമണമല്ലെന്ന് കരുതുന്നതായി സംസ്ഥാന പോലീസ് മേധാവി ശൈലേന്ദ്ര ബാബു. ഇതിനുള്ള യാതൊരു സൂചനയും ലഭിച്ചില്ല. എന്നാല്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ ചാവേര്‍ സ്‌ഫോടനമെന്ന് വരുത്തി തീര്‍ക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഏത് വിധേനയും തമിഴുനാട്ടില്‍ എന്‍ട്രി ഉറപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. 
ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് ടൗണ്‍ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നില്‍ കാറിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് മരിച്ചത്. കാറിലുണ്ടായിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉക്കടം സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദധാരിയുമായ ജമേഷ മുബിന്‍ (25) ആണ് മരിച്ചത്.  ജമേഷ് മുബിനെ 2019ല്‍ ഐ എസ് ബന്ധം ആരോപിച്ച് എന്‍ ഐ എ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍ എന്‍ ഐ എ റെയ്ഡ് നടത്തിയിട്ടുള്ളതായും പോലീസ് വ്യക്തമാക്കി. 
ചെക്ക് പോസ്റ്റില്‍ പോലീസിനെ കണ്ട് യുവാവ് കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാള്‍ മാത്രമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. പൊള്ളാച്ചിക്ക് സമീപം താമസിക്കുന്ന പ്രഭാകരന്‍ എന്നയാളുടേതാണ് കാര്‍. സ്‌ഫോടത്തില്‍ കാര്‍ രണ്ടായി തകര്‍ന്നു. കാറില്‍ നിന്ന് പൊട്ടാത്ത മറ്റൊരു എല്‍ പി ജി സിലിണ്ടര്‍, സ്റ്റീല്‍ ബോളുകള്‍, ഗ്ലാസ്  കല്ലുകള്‍, അലുമിനിയം, ഇരുമ്പ് എന്നിവയും കണ്ടെടുത്തു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ പരിസരത്തെ താത്കാലിക ഷെല്‍ട്ടര്‍ ഭാഗികമായി തകര്‍ന്നു. സ്ഫോടനത്തിന് പിന്നാലെ കോയമ്പത്തൂര്‍ ജില്ലയില്‍ ഉടനീളം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. തമിഴ്നാട്ടില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ദീപാവലി ആഘോഷം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. സംസ്ഥാന പോലീസ് മേധാവി നേരിട്ട് സുരക്ഷാ മേല്‍നോട്ടം ഏകോപിപ്പിക്കുകയാണ്. 
 

Latest News