ഡാലസ് - ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയില്‍ ശനിയാഴ്ചയുണ്ടായ വെടിവെപ്പില്‍ രണ്ടു നഴ്‌സുമാര്‍ കൊല്ലപ്പെട്ടു. പ്രതിയുമായി മെത്തഡിസ്റ്റ് ഹെല്‍ത്ത് സിസ്റ്റം പോലീസ് ഏറ്റുമുട്ടുകയും വെടിയേറ്റു പരുക്കേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നെസ്റ്റര്‍ ഹെറാനാള്‍ഡ് (30) എന്നയാളാണ് പിടിയിലായത്.
കവര്‍ച്ചാ കേസില്‍ ജയിലില്‍ ആയിരുന്ന നെസ്റ്റര്‍ അടുത്തിടെയാണ് പരോളില്‍ ഇറങ്ങിയത്. എന്താണ് അക്രമത്തിനു പിന്നിലുള്ള കാരണമെന്നു വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട രണ്ടു പേരും പ്രസവ വാര്‍ഡിലുള്ളവര്‍ ആയിരുന്നുവെന്നാണ് സൂചന. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പ്രാദേശിക സമയം രാവിലെ 11 മണിയോടെയായിരുന്നു സംഭവം.