ദമാം- യോഗയുടെ വ്യക്തിപരവും സമൂഹവുമായ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിടുന്ന കൂട്ടയോഗാസനം അല്‍കോബാറിലെ ഹാഫ് മൂണ്‍ ബീച്ചില്‍ ഈ ആഴ്ച അരങ്ങേറും.
സൗദി യോഗ കമ്മിറ്റിയും പ്രാദേശിക ഹെല്‍ത്ത് ക്ലബ്ബായ സാള്‍ട്ട് ജിമ്മും സംയുക്തമായി പരിപാടി വെള്ളിയാഴ്ച നടക്കും.
എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് യോഗ ക്ലാസില്‍ പങ്കെടുക്കാം. രാവിലെ 7 മുതല്‍ 11 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ 8 മണി വരെയും രണ്ടു സെഷനുകള്‍ ഉണ്ടായിരിക്കും.
സാമൂഹിക സൗഹാര്‍ദം കൂടി പ്രോത്സാഹിപ്പിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നതിന് സ്വകാര്യ മേഖല കൂടി പങ്കാളിത്തം വഹിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അല്‍ മര്‍വായ് പറഞ്ഞു.