Sorry, you need to enable JavaScript to visit this website.

ഗവര്‍ണറുടെ നടപടി അതിരുകടന്നത്- മുസ്‌ലിം ലീഗ്

മലപ്പുറം- ഒമ്പത് സര്‍വകലാശാല വി.സിമാര്‍ രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശത്തിനെതിരെ മുസ്‌ലിം ലീഗ്. ഗവര്‍ണറുടെ നടപടി അതിരുകടന്നതെന്നും പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ് ലീഗിന്റെ വിമര്‍ശം. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍, കുസാറ്റ്, കാലടി, ഫിഷറീസ്, കെ.ടി.യു, മലയാളം സര്‍വകലാശാല വി.സിമാര്‍ക്കാണ് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്.
ഒരു വി.സിയുടെ നിയമനത്തിലാണ് സുപ്രീം കോടതി വിധി എന്നിരിക്കെ മറ്റുള്ളവരുടെ കൂടി രാജി ആവശ്യപ്പെടുന്നതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. അതേസമയം സുപ്രീം കോടതി വിധിയിലേക്ക് നയിച്ച സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണേണ്ടതാണെന്ന് മുസ്‌ലിം ലീഗ് പറഞ്ഞു.
ഈ വിഷയത്തില്‍ ഗവര്‍ണ്ണര്‍ സ്വീകരിക്കുന്ന അസാധാരണ നീക്കത്തിനു പിന്നിലെ രാഷ്ട്രീയ അജണ്ട സംശയം ഉളവാക്കുന്നുണ്ടെന്നും ലീഗ് വ്യക്തമാക്കുന്നു.

 

Latest News