കണ്ണൂര്‍ - പാനൂര്‍ വള്ള്യായിലെ വിഷ്ണുപ്രിയയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശ്യാംജിത്തുമായി പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. പാനൂര്‍ സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി തെളിവെടുപ്പു നടത്തുന്നത്. വിഷ്ണു പ്രിയയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി.
പ്രതിയുടെ വീടിന് സമീപത്തെ കുളത്തില്‍ നിന്നാണ് കത്തി, ചുറ്റിക എന്നിവ കണ്ടെത്തിയത്. തെളിവെടുപ്പ് തുടരുകയാണ്. വിഷ്ണുപ്രിയയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പത്ത് മണിക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ ആരംഭിക്കും. വിഷ്ണുപ്രിയയുടെ ശരീരത്തില്‍ പതിനെട്ടോളം മാരകമുറിവുകള്‍ ഉണ്ടെന്നാണ് ഇന്‍ക്വസ്റ്റില്‍ വ്യക്തമായത്.