VIDEO: പോപ് സംഗീതത്തില്‍ ആറാടി അല്‍ ഉല

അല്‍ ഉല: പോപ് സംഗീതത്തിന്റെ താളലയങ്ങളില്‍ മുഴുകി അല്‍ ഉല. അമേരിക്കന്‍ ഹരമായ ഗായിക മരിയ കാരെ ആണ് മരായ ഹാളില്‍ നടന്ന സംഗീത നിശയില്‍ പാടിയത്. അല്‍ ഉലയില്‍ ആരംഭിച്ച പുതിയ റിസോര്‍ട്ട് ബനിയന്‍ ട്രീയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പോപ് സംഗീത വിരുന്ന് അരങ്ങേറിയത്.
തന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളുമായെത്തി മരിയ കാരെ മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് സൗദി അറേബ്യയില്‍ ഇത്തരമൊരു സമ്പൂര്‍ണ ഷോയില്‍ പങ്കെടുക്കുന്നത്.

 

Latest News