Sorry, you need to enable JavaScript to visit this website.

ബി.എസ്.എഫ് ജവാന്മാര്‍ ബിരിയാണി കഴിച്ച് ഉറങ്ങുകയാണോ; ആര്‍.എസ്.എസിന് ഉവൈസിയുടെ മറുപടി

പ്രയാഗ്‌രാജ്- രാജ്യത്തെ ജനസംഖ്യാ അസന്തുലനത്തിനു കാരണം ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റമാണെന്ന ആര്‍.എസ്.എസ് വാദത്തെ ചോദ്യം ചെയ്ത് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബി.എസ്.എഫ് ജവാന്മാര്‍ ബിരിയാണി തിന്ന് കിടന്നുറങ്ങുകയാണോ എന്ന് ഉവൈസി ചോദിച്ചു. ബംഗ്ലാദേശില്‍നിന്ന് നുഴഞ്ഞുകയറ്റക്കാര്‍ വരുന്നുണ്ടെങ്കില്‍ ബി.എസ്.എഫ് ജവാന്മാര്‍ എന്തെടുക്കുകയാണെന്ന് പറയണം. കേന്ദ്ര സര്‍ക്കാര്‍ ഇതിനു മറുപടി നല്‍കണം- അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഹിന്ദു ജനസംഖ്യ കുറയാനുള്ള കാരണം മതപരിവര്‍ത്തനവും ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞു കയറ്റവുമാണെന്ന് ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലെയാണ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആര്‍.എസ്.എസിന്റെ നാലു ദിവസത്തെ പ്രവര്‍ത്തക സമതി യോഗത്തിനുശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Latest News