Sorry, you need to enable JavaScript to visit this website.

വീടുകളില്‍ പ്രസവം പ്രോത്സാഹിപ്പിക്കുന്ന സംഘം മലപ്പുറത്ത് സജീവം

മലപ്പുറം- ആഭിചാര, മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതിന് സമാന്തരമായി വീടുകളില്‍ പ്രസവം നടത്താന്‍ പ്രോത്സാഹിപ്പിക്കുന്ന രഹസ്യ ഗ്രൂപ്പുകളും സംസ്ഥാനത്ത് സജീവം. ഇവ എല്ലാ ജില്ലകളിലും ഉണ്ടെങ്കിലും കൂടുതലും മലപ്പുറത്താണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
2021 ഏപ്രിലിനും ഈ വര്‍ഷം മാര്‍ച്ചിനുമിടയില്‍ 273 പ്രസവങ്ങളാണ് ഇവിടെ വീടുകളില്‍ നടന്നത്. ചില വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രസവങ്ങള്‍ നടക്കുന്നത്. ഇത്തരത്തില്‍ താനൂരിനടുത്ത് താനാളൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വീട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്ന് പൂട്ടിയിരുന്നു.

കാസര്‍കോട് മുതല്‍ കൊല്ലം വരെയുള്ള ജില്ലകളില്‍ നിന്ന് സ്ത്രീകള്‍ പ്രസവിക്കാന്‍ ഇവിടെയെത്തിയിരുന്നു.

 

Latest News