വാഷിംഗ്ടണ്‍- മുന്‍ ഭര്‍ത്താവ് കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ച ശേഷം ജീവനോടെ കുഴിച്ചുമൂടിയ അമേരിക്കന്‍ വനിത അത്ഭുതകരമായി രക്ഷപ്പെട്ടു. മൂക്ക് കൊണ്ട് മണ്ണ് നീക്കിയതിനാലും ശ്വാസം ലഭിച്ചതിനാലുമാണ് 42 കാരി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകലും വധശ്രമവും ഗാര്‍ഹിക പീഡനവും ചുമത്തി മുന്‍ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.
വേറിട്ടു കഴിഞ്ഞിരുന്ന യംഗ് സൂക് ആനെ വാഷിംഗ്ടണിലെ ലേസിയിലുള്ള വീട്ടില്‍നിന്ന് 53 കാരനായ മുന്‍ ഭര്‍ത്താവ് ചേ ക്യോങ് ആനില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ലേസി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ദമ്പതിമാരുടെ മക്കള്‍ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു സംഭവം. മണ്ണിനിടിയില്‍ന്ന് ശബ്ദം കേട്ടവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് കുതിച്ചെത്തി സ്ത്രീയെ രക്ഷപ്പെടുത്തിയത്.