വാരാണസി-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ രണ്ട് ഭൂഗര്‍ഭ സ്ഥലങ്ങളില്‍ (തെഹ്ഖാന) സര്‍വേ നടത്തണമെന്ന ഹിന്ദു പക്ഷം നല്‍കിയ ഹരജിയില്‍ നവംബര്‍ രണ്ടിന് കോടതി വാദം കേള്‍ക്കും.
ഹരജിയില്‍ യഥാസമയം എതിര്‍ ഹരജി ഫയല്‍ ചെയ്യാത്തതിന് വാരാണസി ജില്ലാ കോടതി പള്ളി കമ്മിറ്റിക്ക് പിഴ ചുമത്തുകയും ചെയ്തു.
ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ ഗ്യാന്‍വാപി കോംപ്ലക്‌സിലെ രണ്ട് അടഞ്ഞ ഭൂഗര്‍ഭ സ്ഥലങ്ങളുടെ (തെഹ്ഖാന) സര്‍വേ നടത്താന്‍ നേരത്തെ ഹരജി നല്‍കിയിരുന്നുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ മഹേന്ദ്ര പാണ്ഡെ പറഞ്ഞു. എതിര്‍പ്പ് രേഖപ്പെടുത്താന്‍ കോടതി പള്ളി കമ്മിറ്റിക്ക് സമയം നല്‍കുകയും ചെയ്തു. ഇന്നും കമ്മിറ്റി എതിര്‍പ്പ് ഫയല്‍ ചെയ്യാത്തതിനെ തുടര്‍ന്ന് കോടതി അവര്‍ക്ക് 100 രൂപ പിഴ ചുമത്തുകയും വാദം കേള്‍ക്കാനുള്ള തീയതി നിശ്ചയിക്കുകയും ചെയ്തു- പാണ്ഡെ പറഞ്ഞു.
സമുച്ചയത്തില്‍ നിന്ന് കണ്ടെടുത്തതായി അവകാശപ്പെടുന്ന ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും വിഗ്രഹങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹിന്ദു പക്ഷത്ത് നിന്നുള്ള ഹരജിക്കാരന്‍ അഭ്യര്‍ത്ഥിച്ചു.