കൊച്ചി- എ.കെ.ജി സെന്റര്‍ ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. റിമാന്റില്‍ കഴിയുകയായിരുന്ന തിരുവനന്തപുരം സ്വദേശി ജിതിനാണ് ജസ്റ്റിസ് വിജു എബ്രഹാം ജാമ്യം അനുവദിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. മറ്റു പ്രതികളെ പിടികൂടാനുണ്ടെന്നും ജിതിന് ജാമ്യം അനുവദിക്കരുതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കില്ല.
തെളിവുകളില്ലാതെ കെട്ടിച്ചമച്ച കേസാണെന്നായിരുന്നു ജിതിന്റെ വാദം. ഇതു വ്യക്തമാക്കുന്ന രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍, മുമ്പും കേസുകളില്‍ പ്രതിയായ ജിതിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കഴിഞ്ഞ 22നാണ് ജിതിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യഹരജി തള്ളി. തുടര്‍ന്ന് ജിതിന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ജൂണ്‍ 30 രാത്രിയാണ് സ്‌കൂട്ടറിലെത്തിയ അജ്ഞാതന്‍ എ.കെ.ജി സെന്ററിനു നേരെ സ്‌ഫോടകവസ്തു വലിച്ചെറിഞ്ഞതെന്നാണ് ആരോപണം. ഏറെ വിവാദമായ കേസില്‍ രണ്ട് മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.