Sorry, you need to enable JavaScript to visit this website.

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ-പതിനാറുകാരിയെ  പീഡിപ്പിച്ച കേസില്‍  യുവാവ് അറസ്റ്റില്‍. വലമ്പൂര്‍ പൂപ്പലം പള്ളിയാലില്‍ ഫൈസലി(20)നെയാണ് പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഈ മാസം അഞ്ചിനു രാവിലെ പെണ്‍കുട്ടിയെ സുഹൃത്തിന്റെ ബൈക്കില്‍ കയറ്റി പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

 

Latest News