കൊല്ലം- പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലിയുടെ ഞെട്ടൽ മാറും മുമ്പേ, കൊല്ലം ചടയമംഗലത്ത് നഗ്നപൂജയും.
ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദത്തിനിരയാക്കുകയും ചെയ്തെന്ന് പരാതി. യുവതിയുടെ പരാതിയിൽ ചടയമംഗലം പോലീസ് കേസെടുത്തു. സംഭവത്തിൽ ഭർതൃ മാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ ഭർത്താവും ഭാർതൃമാതാവും നഗ്നപൂജയ്ക്ക് ഇരയാക്കാൻ ശ്രമിച്ചെന്നും നാഗൂർ, ചടയമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. 2016 മുതൽ യുവതിയെ ഭർത്താവും ഭർതൃമാതാവും ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ നഗ്നപൂജക്ക് ഇരയാക്കാൻ ശ്രമിച്ചെന്നും. ചടയമംഗലം സ്വദേശിയായ അബ്ദുൾ ജബ്ബാറിന്റെ അടുത്ത് ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ എത്തിച്ചുവെന്നും പരാതിയിൽ പറയുന്നു.
യുവതിയുടെ വാക്കുകൾ;
കല്ല്യാണം കഴിഞ്ഞ് പോയ രാത്രി മുതൽ അബ്ദുൾ ജബ്ബാർ എന്നയാൾ ആ വീട്ടിലുണ്ട്. ഭർത്താവിന്റെ പെങ്ങളുടെ റൂമിലാണ് അയാൾ താമസിച്ചത്. ആരാണെന്ന് ചോദിച്ചപ്പോൾ ശ്രുതിയെ(ഭർതൃസഹോദരി) വിവാഹം കഴിക്കാൻ പോകുന്ന ആളാണെന്ന് പറഞ്ഞു. ആ മുറിയിൽ തന്നെയായിരുന്നു എപ്പോഴും അയാൾ. പുറത്തേക്ക് പോലും ഇറങ്ങില്ലായിരുന്നു. ഒരിക്കൽ ഹണിമൂണിന് പോകാമെന്ന് പറഞ്ഞ് എന്നെ ബംഗളൂരുവിലേക്ക് കൊണ്ടുപോയി. എന്റെ ദേഹത്ത് ബാധയുണ്ടെന്നും അതൊഴിപ്പിക്കണമെന്നുമായിരുന്നു ഇവരുടെ ലക്ഷ്യം. അവിടെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. ആ പെൺകുട്ടിയെ നഗ്നയാക്കി പുറത്ത് പറയാൻ പറ്റാത്ത രീതിയിൽ ആക്കിയാണ് പൂജയ്ക്കിരുത്തുന്നത്. അവിടെ കുറേ കാര്യങ്ങൾ കൂടി കണ്ടപ്പോൾ ഞാൻ പ്രശ്നമുണ്ടാക്കി. തിരിച്ചുപോകണമെന്ന് പറഞ്ഞപ്പോൾ, എന്നെ നിർബന്ധിച്ച് പൂജയ്ക്കിരുത്താൻ ശ്രമിച്ചു. ഇതൊന്നും എന്റെ വീട്ടിൽ പോലും അറിയിക്കാൻ സമ്മതിച്ചില്ല.നാഗൂർ, ഏർവാടി, കൊടുങ്ങല്ലൂർ, ബീമാപ്പള്ളി എന്നിവിടങ്ങളിലാണ് അയാളുടെ പ്രധാന കേന്ദ്രങ്ങൾ. രണ്ടുനില വീട് പുറത്തുനിന്ന് മറയ്ക്കാൻ മുന്നിൽ കെട്ടിടങ്ങളൊക്കെ കെട്ടിമറച്ചു.എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലിയാണ് ബാധ ഒഴിപ്പിക്കുന്നത്. അവിടെ കണ്ട പെൺകുട്ടിക്ക് എന്തോ കുടിക്കാൻ കൊടുത്തു. കുറച്ചുകഴിഞ്ഞപ്പോൾ അവർ തലകറങ്ങി വീണു. അബ്ദുൾ ജബ്ബാറെന്ന ആൾക്ക് കുടുംബവും കുട്ടികളുമൊക്കെയുണ്ട്. ഞാനിത് പുറത്ത്പറയുമെന്ന് പറന്നപ്പോൾ എന്റെ മൂത്ത സഹോദരനെ തല്ലി. കേസ് കൊടുത്തിട്ടും ഈ അബ്ദുൾ ജബ്ബാറിലേക്ക് മാത്രം അന്വേഷണം എത്തുന്നില്ല'. യുവതി പറഞ്ഞു.