ന്യൂദല്‍ഹി-കോവിഡ് 19 ന്റെ പുതിയ വകഭേദത്തിനെതിരെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കി. പുതിയ കോവിഡ് വകഭേദമായ എക്‌സ്എക്‌സ്ബി 17 രാജ്യങ്ങളില്‍ അതിവേഗം പടരുകയാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
ചില രാജ്യങ്ങളില്‍ കോവിഡ്19 പകര്‍ച്ചവ്യാധിയുടെ മറ്റൊരു പുതിയ തരംഗം കണ്ടേക്കാം-ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ മുന്നറിയിപ്പ് നല്‍കി. എന്നിരുന്നാലും, ഈ പുതിയ വകഭേദങ്ങള്‍ വൈദ്യശാസ്ത്രപരമായി കൂടുതല്‍ ഗുരുതരമാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ഡാറ്റ നിലവില്‍ ഒരു രാജ്യത്തുനിന്നും ലഭിച്ചിട്ടില്ല.