ജനീവ-കോവിഡ് ഭീഷണി ലോകത്ത് തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മുമ്പ് ഈ പകര്‍ച്ചവ്യാധി നമ്മെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്, അത് വീണ്ടും സംഭവിച്ചേക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗെബ്രിയേസിസ് പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ അവസാനം അടുത്തുവെന്ന് അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ലോകത്തിന്റെ ചില ഭാഗങ്ങളില്‍, കോവിഡ് അവസാനിച്ചുവെന്ന ധാരണ ആളുകള്‍ക്ക് ഉണ്ടെന്നും എന്നാല്‍ പകര്‍ച്ചവ്യാധി ഇപ്പോഴും ലോകത്ത് ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കി.