Sorry, you need to enable JavaScript to visit this website.

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി  33-ാം പ്രാവശ്യവും  മാറ്റി

ന്യൂദല്‍ഹി- ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. നവംബര്‍ അവസാനം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതിനാല്‍ കേസ് ഇനി ഏത് ബെഞ്ച് പരിഗണിക്കണമെന്ന് തീരുമാനിക്കുന്നത് പുതിയ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആയിരിക്കും. നവംബര്‍ ഒന്‍പതിനാണ് ഡി.വൈ.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. ലാവലിന്‍ സുപ്രീംകോടതിയില്‍ എത്തിയതിനുശേഷം ഇതുവരെ 33 തവണ മാറ്റി. പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിന് എതിരായ സിബിഐ അപ്പീലും വിചാരണ നേരിടണമെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികളുടെ ഹര്‍ജിയുമാണ് കോടതിയിലുള്ളത്.
 

Latest News