ന്യൂയോര്‍ക്ക്- അടുത്ത പത്തു വര്‍ഷത്തിനകം വ്യായാമക്കുറവ് മൂലം ലോക രാജ്യങ്ങള്‍ക്ക് 300 ബില്യണ്‍ ഡോളര്‍ നഷ്ടമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
500 ദശലക്ഷം ആളുകളെ ജീവിതശൈലീ രോഗങ്ങള്‍ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 194 രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചത്.
ഓരോ വര്‍ഷവും ജീവിത ശൈലി രോഗങ്ങള്‍ മൂലം രാജ്യങ്ങള്‍ക്ക് 27 ശതകോടി ഡോളര്‍ നഷ്ടമാണ് ഉണ്ടാകുക. ജനങ്ങള്‍ കൂടുതല്‍ ശാരീരികമായി സജീവമാകുന്നതിനുള്ള നയങ്ങള്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ കൈക്കൊള്ളണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ നടത്തം, സൈക്ലിങ്, കായിക പരിപാടികള്‍ എന്നിവ പ്രോത്സാഹിപ്പിക്കണമെന്നാണ് നിര്‍ദേശം.