Sorry, you need to enable JavaScript to visit this website.

എല്ലാം പെട്ടെന്നായിരുന്നു, ഗര്‍ഭിണിയാണെന്നറിഞ്ഞ്  രണ്ടു ദിവസത്തിനകം പ്രസവം

ന്യൂയോര്‍ക്ക്- ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് 48 മണിക്കൂറിനിടെ പ്രസവം. ഇത്രയും പെട്ടെന്ന് അമ്മയായതിന്റെ അമ്പരപ്പിലാണ് ന്യൂയോര്‍ക്ക് സ്വദേശിയായ 23കാരി. മാസങ്ങളായി തന്നെ അലട്ടുന്ന തലകറക്കവും പാദങ്ങളിലെ നീരും കാണിക്കാനാണ് പെയ്ത്തണ്‍ സ്‌റ്റോവര്‍ എന്ന യുവതി ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കു ശേഷം അസുഖകാരണം കേട്ട യുവതി അമ്പരന്നു. യുവതി ഗര്‍ഭിണിയാണ്. രണ്ടു തവണ പരിശോധന നടത്തി ഉറപ്പു വരുത്തിയാണ് ഡോക്ടര്‍ യുവതിയോട് കാര്യം പറഞ്ഞത്. ഒടുവില്‍ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് നടത്തി സ്‌ക്രീന്‍ കാണിച്ചപ്പോഴാണ് പെയ്ത്തണ് വിശ്വാസമായത്. ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദ്ദം കൂടുന്ന അസുഖമാണ് യുവതിക്കെന്നും വൃക്കകളും കരളും അപകടത്തിലാണെന്നും കണ്ടെത്തിയതോടെ വേഗം പ്രസവം നടത്താന്‍ ഡോകടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞും അമ്മയും അപകടാവസ്ഥയിലാകുന്നതിനു മുമ്പ് പ്രസവം നടന്നു. പ്രസവം നടക്കാന്‍ പത്ത് ആഴ്ച കൂടി ബാക്കി നില്‍ക്കെ 1.8 കിലോഗ്രാമോടെ ഒരു ആണ്‍കുട്ടി പിറന്നു. കുഞ്ഞ് വേണമെന്ന് താനും ബോയ്ഫ്രണ്ടും ആഗ്രഹിച്ചിരുന്നെന്നും ഇത് അപ്രതീക്ഷിതമായ സമ്മാനമാണെന്നും പെയ്ത്തണ്‍ പ്രതികരിച്ചു.

Latest News