Sorry, you need to enable JavaScript to visit this website.

പുതിയ അധ്യക്ഷന്‍ വന്നാലും ഗാന്ധി കുടുംബത്തിന് പ്രസക്തി- പി. ചിദംബരം

ന്യൂദല്‍ഹി- കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ വന്നാലും ഗാന്ധി കുടുംബത്തിന്റെ പ്രസക്തി നഷ്ടപ്പെടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്താലും, റിമോട്ട് കണ്‍ട്രോള്‍ ഭരണം ഗാന്ധി കുടുംബത്തിന്റെ കൈകളിലായിരിക്കുമെന്ന പ്രചാരണം വെറും തോന്നലാണ്. കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് ഒരാള്‍ എത്താനിരിക്കെയാണ് ചിദംബരത്തിന്റെ പ്രസ്താവന.

ഗാന്ധി കുടുംബത്തിന്റെ സ്വാധീനം കുറയുമെന്ന് ആരും കരുതുന്നില്ല. അതേസമയം, സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ പുതിയ പ്രസിഡന്റ് ഗാന്ധി കുടുംബത്തിന്റെ അഭിപ്രായം കൂടി ആരായേണ്ടി വരുമെന്ന് ചിദംബരം സമ്മതിച്ചു. ആരു ജയിച്ചാലും പാര്‍ട്ടിക്കുള്ളിലെ 90-95 ശതമാനം തീരുമാനങ്ങള്‍ പുതിയ പ്രസിഡന്റ് തന്നെയാകും കൈക്കൊള്ളുക. പക്ഷേ, സുപ്രധാനമായ തീരുമാനങ്ങളില്‍ മറ്റു നേതാക്കളുടെയും പ്രവര്‍ത്തക സമിതിയുടെയും പാര്‍ലമെന്ററി ബോര്‍ഡിന്റെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കേണ്ടി വരുമെന്നത് തീര്‍ച്ചയാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News