നാഗ്പുര്‍- ആര്‍.എസ്.എസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് നാഗ്പുരില്‍. മഹാരാഷ്ട്രയിലെ തലയെടുപ്പുള്ള ബി.ജെ.പി നേതാവും ഉപ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഇതേ നഗരത്തില്‍ നിന്ന്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ സ്വദേശവും നാഗ്പുര്‍ തന്നെ. ഇതൊക്കെ പറഞ്ഞിട്ടെന്ത് ഫലം. നാഗ്പുര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൂത്തു വാരിയിരിക്കുകയാണ് കോണ്‍ഗ്രസ്. മഹാരാഷ്ട്രയിലെ നാഗ്പുര്‍ ജില്ലയില്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് മിന്നും പ്രകടനം കാഴ്ച വെച്ചത്. കോണ്‍ഗ്രസ്. 13ല്‍ ഒമ്പത് പ്രസിഡന്റ് സീറ്റ് കോണ്‍ഗ്രസ് നേടി. കോണ്‍ഗ്രസ് കുതിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് ബിജെപിയാണ്. ഒരു പഞ്ചായത്ത് പ്രസിഡന്റ് പദവി പോലും ബിജെപിക്ക് കിട്ടിയില്ല. മഹാരാഷ്ട്രയില്‍ ശനിയാഴ്ചയാണ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിലേക്ക് വോട്ടെടുപ്പ് നടന്നത്. ഇന്നലെ വൈകീട്ടോടെ ഫലം പ്രഖ്യാപിക്കുകയും ചെയ്തു. ഏറെ പ്രതീക്ഷയിലായിരുന്നു ബിജെപി. എന്നാല്‍ ഒരു പ്രസിഡന്റ് പദവി പോലും പാര്‍ട്ടി പ്രതിനിധികള്‍ക്ക് കിട്ടിയില്ല.അധികാരമില്ലാത്ത ഘട്ടത്തില്‍ നേതാക്കളില്‍ പലരും കോണ്‍ഗ്രസ് വിട്ട ഘട്ടത്തിലെ ഈ തെരഞ്ഞെടുപ്പ് വിജയത്തിന് തിളക്കമേറെയാണ്. രാഹുല്‍ ഗാന്ധിയുടെ ഭാരത്‌ജോഡോ യാത്രയ്ക്ക് ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.