കയ്‌റോ- ജയിലിലുള്ള തടവുകാരെ മോചിപ്പിക്കുന്നതിന് ഇസ്രായില്‍ അധികൃതരുമായി ഒരു തരത്തിലുള്ള രാഷ്ട്രീയ കരാറിലും എത്തിയിട്ടില്ലെന്ന് മുസ്ലിം ബ്രദര്‍ഹുഡിന്റെ ലണ്ടന്‍ ഫ്രണ്ട് അറിയിച്ചു.
ആക്ടിംഗ് നേതാവ് ഇബ്രാഹിം മുനീറിന്റെ നേതൃത്വത്തിലുള്ള ലണ്ടന്‍ ഫ്രണ്ട് പുറത്തിറക്കിയ രാഷ്ട്രീയ രേഖയില്‍ അധികാരത്തിനായുള്ള പോരാട്ടത്തെ മറികടക്കുകയാണെന്നും പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച രേഖ പ്രകാരം ഈജിപ്തില്‍ മുസ്ലീം ബ്രദര്‍ഹുഡ് അധികാരത്തിനുവേണ്ടി ശ്രമിക്കുന്നില്ലെന്ന് ലണ്ടന്‍ മുന്നണി സ്ഥിരീകരിച്ചു.
ഈജിപ്തിന്റെ ചരിത്രത്തിലെ നിര്‍ണ്ണായക നിമിഷമെന്ന് വിശേഷിപ്പിച്ചുകൊണ്ട് മുന്നണി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന മൂന്ന് രാഷ്ട്രീയ മുന്‍ഗണനകളെ രേഖയില്‍ എടുത്തു പറയുന്നു.
രാഷ്ട്രീയ തടവുകാരുടെ പ്രശ്‌നം അവസാനിപ്പിക്കുക, സാമൂഹിക അനുരഞ്ജനം കൈവരിക്കുക, രാഷ്ട്രീയവും സാമ്പത്തികവുമായ പരിഷ്‌കാരങ്ങള്‍ക്കായുള്ള ഈജിപ്തുകാരുടെ അഭിലാഷങ്ങള്‍ കൈവരിക്കുന്ന വിശാലമായ ദേശീയ പങ്കാളിത്തം ഉറപ്പാക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഈ മുന്‍ഗണനകള്‍ സാധ്യമാകണമെങ്കില്‍ അധികാരത്തിനായുള്ള പോരാട്ടം മറികടക്കേണ്ടത് ആവശ്യമാണെന്ന് രേഖയില്‍ ഊന്നിപ്പറയുന്നു. വിവിധ മാര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമീപനമാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നതെന്നും രേഖ ചൂണ്ടിക്കാട്ടി.
എല്ലാ പൊതു കാര്യങ്ങളിലും ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പങ്കും സാന്നിധ്യവും എപ്പോഴും ഉണ്ടായിരുന്നു. അത് പരിഷ്‌കരണ പദ്ധതിയുടെ കേന്ദ്രമായി തന്നെ തുടരും.
അതേസമയം, പക്ഷപാതപരമായ പ്രവര്‍ത്തനത്തേക്കാളും അധികാരത്തിനായുള്ള മത്സരത്തേക്കാളും വളരെ വിശാലമായ രാഷ്ട്രീയത്തെ സംഘടന മുന്നില്‍ കാണുന്നു.
'ജീവിതം, സ്വാതന്ത്ര്യം, സാമൂഹിക നീതി, മാനുഷിക അന്തസ്സ് എന്നീ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ വിശാലമായ ദേശീയ സഖ്യത്തിലൂടെ ഒരു പാര്‍ട്ടിയെയും ഒഴിവാക്കാതെ ദേശീയ പ്രവര്‍ത്തന പങ്കാളികളുമായി പ്രവര്‍ത്തിക്കുമെന്നും രേഖ എടുത്തു പറയുന്നു. പ്രസ്താവിച്ചു.
മുന്‍ സെക്ടര്‍ ജനറല്‍ മഹ്മൂദ് ഹുസൈന്റെ നേതൃത്വത്തിലുള്ള ഇസ്താംബുള്‍ ഫ്രണ്ടും ലണ്ടന്‍ ഫ്രണ്ടും തമ്മിലുള്ള ഭിന്നത പരിഹരിക്കാനുള്ള യുവാക്കളുടെ ശ്രമത്തെ പ്രതിനിധീകരിക്കുന്ന 'ചേഞ്ച് ഫ്രണ്ട്' എന്ന മൂന്നാം മുന്നണിയുടെ ആവിര്‍ഭാവത്തെത്തുടര്‍ന്ന് അടുത്തിടെ സംഘടനയില്‍ ഉയര്‍ന്നിരുന്നു.
ബ്രദര്‍ഹുഡ് നേതാക്കളില്‍ ഭൂരിഭാഗവും ഈജിപ്തില്‍ അക്രമവും കൊലപാതകവും ആരോപിക്കപ്പെട്ട് ജയിലിലാണ്. ജനകീയ പ്രതിഷേധങ്ങള്‍ക്കിടയില്‍ 2013 ജൂലൈയില്‍ ബ്രദര്‍ഹുഡിന്റെ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിന് ശേഷമാണ് അവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. സംഘടനയെ ഈജിപ്തില്‍ താമസിയാതെ നിരോധിക്കുകയും. ഉന്നത നേതാക്കള്‍ക്ക് വധശിക്ഷയും ജീവപര്യന്തം ശിക്ഷയും വിധിച്ചു.