മരുന്നും ഭക്ഷണവും എത്തിക്കാന്‍ അബുദാബിയില്‍ ഇനി ഡ്രോണ്‍ സര്‍വീസ്

അബുദാബി- മരുന്നും ഭക്ഷണവും രേഖകളും വീട്ടിലെത്തിക്കാന്‍ അബുദാബിയിലെ ചില പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വീസ് ഏര്‍പ്പെടുത്തുന്നു. പരീക്ഷണാര്‍ഥം നടത്തുന്ന പരിപാടി പിന്നീട് കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കും. എഡി പോര്‍ട്ട് ഗ്രൂപ്പ്, എമിറേറ്റ്‌സ് പോസ്റ്റ്, സ്‌കൈഗോ എന്നിവയുടെ ഡിജിറ്റല്‍ വിഭാഗമായ മക്ത ഗേറ്റ്‌വേയുടെ പാഴ്‌സലുകളും രേഖകളും ദൂരദിക്കുകളിലേക്കു കൊണ്ടുപോകാനും ഡ്രോണുകളുടെ സഹായം തേടും. ഓണ്‍ലൈന്‍ ട്രാക്കിംഗിലൂടെ ഡ്രോണിന്റെ സഞ്ചാരപാതയും വേഗവും നിരീക്ഷിക്കും.
2023ല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള സേവനം ആരംഭിക്കാനാണ് പദ്ധതി. വേഗത്തില്‍ സാധനങ്ങള്‍ എത്തിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗത്തിനു കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അബുദാബി പോര്‍ട്ട് ഗ്രൂപ്പിലെ ഡിജിറ്റല്‍ ക്ലസ്റ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് നൂറ അല്‍ ദാഹിരി പറഞ്ഞു.

 

Latest News