കൊച്ചി-തന്റെ കാർശേഖരം പുറത്തുവിട്ട് ചലച്ചിത്ര താരം ദുൽഖർ സൽമാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് കാറുകളുടെ ശേഖരം താരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ബി.എം.ഡബ്യൂ അടക്കമുള്ള വാഹനങ്ങളാണ് ശേഖരത്തിലുള്ളത്. പിതാവും ചലച്ചിത്ര താരവുമായ മമ്മൂട്ടിയെ പോലെ കാറുകളോട് വൻ താൽപര്യമുളള ആളാണ് ദുൽഖർ സൽമാനും.
ഏറെക്കാലമായി ഇത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് ദുൽഖർ കാറുകളെ പരിചയപ്പെടുത്തുന്നത്. നിരവധി പേർ കാറുകളെ പറ്റി പറയാൻ ആവശ്യപ്പെടുന്നുണ്ട്. അവരുമായി ഇക്കാര്യം പങ്കുവെക്കുകയാണ്. വർഷങ്ങളായി എനിക്ക് ശേഖരിക്കാൻ കഴിഞ്ഞ ഏതാനും രത്നങ്ങൾ പങ്കിടുന്നു. എന്റെ '02 BMW M3 യിൽനിന്ന് ആരംഭിക്കുന്നുവെന്ന് പറഞ്ഞാണ് ദുൽഖർ വീഡിയോയിലേക്ക് പ്രവേശിക്കുന്നത്. കാറിന്റെ പ്രത്യേകതകളും ഇതില്‍ വിവരിക്കുന്നുണ്ട്.