Sorry, you need to enable JavaScript to visit this website.

അധ്യാപിക വസ്ത്രം അഴിപ്പിച്ചു; പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

ജാംഷെഡ്പൂര്‍- പരീക്ഷക്ക് കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപിക വസ്ത്രങ്ങള്‍ അഴിപ്പിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു.
ജാര്‍ഖണ്ഡിലെ ജാംഷഡ്പൂരിലാണ് സംഭവം. അധ്യാപികയുടെ വസ്ത്രങ്ങള്‍ അഴിപ്പിച്ചുള്ള പരിശോധനയ്ക്ക് പിന്നാലെ വീട്ടിലെത്തിയ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്നാണ് അധ്യാപികയുടെ ആരോപണം. വസ്ത്രങ്ങള്‍ക്കുള്ളില്‍ കടലാസ് തുണ്ടുകള്‍ ഒളിപ്പിച്ചുവെന്ന് അധ്യാപിക വാദിച്ചു. ക്ലാസ് മുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍ വെച്ച് അധ്യാപിക വിദ്യാര്‍ത്ഥിനിയോട് വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പരിശോധന കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി തീകൊളുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

 

Latest News