ബെര്‍ലിന്‍-പോലീസ് പിടിക്കാന്‍ വരുമ്പോള്‍ രക്ഷപ്പെടാന്‍ പ്രതികള്‍ പല വഴികളും സ്വീകരിക്കാറുണ്ടെങ്കിലും ജര്‍മനിയിലെ അപൂര്‍വ നടപടി വാര്‍ത്തയായി.
പോലീസ് പിടിക്കാതിരിക്കാന്‍ പോലീസ് നായയെ തന്നെ കടിച്ച സംഭവം ഇതാദ്യമായിരിക്കും. എന്നാല്‍ നായയെ കടിച്ചതിന് കൂടി ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
നടുറോഡില്‍ വഴക്കിട്ടതിന് പിടികൂടാന്‍ പോലീസ് എത്തിയപ്പോഴാണ് ക്ഷുഭിതനായ ഇയാള്‍ പോലീസ് നായയെ കടിച്ചത്. കൂടെയുണ്ടായിരുന്ന സ്ത്രീ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയും ചെയ്തു.
ജിന്‍ഷൈം ഗുസ്താവ്‌സ്ബര്‍ഗ് പട്ടണത്തില്‍ അര്‍ധ രാത്രി ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരും തമ്മില്‍ വഴക്ക് നടക്കുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്.
റോഡില്‍ 29 വയസ്സായ രണ്ട് പുരുഷന്‍മാരും 35 കാരിയായ സ്ത്രീയും തമ്മില്‍ വാക്കേറ്റം നടക്കുകയായിരുന്നു. സംഭവം എന്താണെന്ന് അറിയാനും അവരെ സമാധാനിപ്പിച്ച് പറഞ്ഞയക്കാനുമാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പോലീസിനെ കണ്ടതോടെ യുവതിയും യുവാക്കളില്‍ ഒരാളും പോലീസിനുനേരെ അക്രമാസക്തരാവുകയായിരുന്നു.