ലാഹോര്‍- പാകിസ്ഥാനിൽപഞ്ചാബ് പ്രവിശ്യയിലെ ആശുപത്രി മേൽക്കൂരയിൽ അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. സംഭവത്തിൽ പാകിസ്ഥാൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പഞ്ചാബിലെ നിഷ്താർ ആശുപത്രിയുടെ മേൽക്കൂരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ഡസനിലധികം മൃതദേഹങ്ങൾ കണ്ടെത്തി.
ലാഹോർ നഗരത്തിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള മുൾത്താനിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. സംഭവം പുറത്തറിഞ്ഞയുടൻ പഞ്ചാബ് മുഖ്യമന്ത്രി ചൗധരി സമാൻ ഗുജ്ജാറിന്‍റെ ഉപദേഷ്ടാവ് ആശുപത്രി സന്ദർശിക്കുകയും ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങൾ സംസ്കരിക്കാൻ ഉത്തരവിടുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.