മുംബൈ- മുംബൈയില്‍ നരിമാന്‍ പോയിന്റിലെ എസ്ബിഐ ഓഫീസ് തകര്‍ത്ത് ചെയര്‍മാനെ വധിക്കുമെന്ന് ഭീഷണി ഫോണ്‍ സന്ദേശം. എം.ഡി ജിയാഉല്‍ അലിം എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍, ബാങ്ക് തകര്‍ക്കുമെന്നും ചെയര്‍മാനെ കൊല്ലുമെന്നും ഫോണിലൂടെ പറഞ്ഞു. താന്‍ പാകിസ്ഥാനില്‍ നിന്നാണ് സംസാരിക്കുന്നതെന്ന് വിളിച്ചയാള്‍ അവകാശപ്പെട്ടു. ബാങ്കില്‍ നിന്ന് വായ്പ നിഷേധിച്ചാല്‍ ചെയര്‍മാനെ തട്ടിക്കൊണ്ടുപോയി കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി.
രാവിലെ 11 മണിയോടെ എസ്ബിഐയുടെ നരിമാന്‍ പോയിന്റ് ബ്രാഞ്ചിലെ ലാന്‍ഡ് ലൈനില്‍ വിളിച്ച് അജ്ഞാതന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. എം.ഡി ജിയാഉല്‍അലിം എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍, താന്‍ പാകിസ്ഥാനില്‍ നിന്നാണ് സംസാരിക്കുന്നതെന്ന് പറഞ്ഞു. വായ്പ എത്രയും വേഗം അനുവദിച്ചില്ലെങ്കില്‍ എസ്ബിഐ ഓഫീസ് തകര്‍ക്കുമെന്നും ചെയര്‍മാനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി മുംബൈ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മറൈന്‍ െ്രെഡവ് പൊലീസ് ഐപിസി സെക്ഷന്‍ 506(2) പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.