ന്യൂദല്‍ഹി- കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടില്‍ പാമ്പ് കയറിയത് പരിഭ്രാന്തിക്ക് കാരണമായി.
വിവരമറിഞ്ഞെത്തിയ വൈല്‍ഡ് ലൈഫ് എസ്ഒഎസ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. എന്‍ഡിടിവി സെക്യൂരിറ്റിക്ക് വേണ്ടിയുള്ള മുറിയിലെ മരപ്പലകകള്‍ക്കിടയിലാണ് പാമ്പ് ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് സംഘം പാമ്പിനെ പുറത്തെടുത്തത്.
പിടികൂടിയ പാമ്പിന് അഞ്ചടിയോളം നീളമുണ്ടെന്നും ചെക്കര്‍ഡ് കീല്‍ബാക്ക് ഇനത്തില്‍പ്പെട്ടതാണെന്നും സംഘം പറയുന്നു.
ഈ ഇനത്തില്‍പ്പെട്ട പാമ്പുകള്‍ വിഷമുള്ളവയല്ല. കായലുകള്‍, നദികള്‍, കുളങ്ങള്‍, അഴുക്കുചാലുകള്‍, കൃഷിഭൂമികള്‍, കിണറുകള്‍ തുടങ്ങിയ ജലാശയങ്ങളിലാണ് ചെക്കര്‍ഡ് കീല്‍ബാക്ക് പ്രധാനമായും കാണപ്പെടുന്നത്. വന്യജീവി സംരക്ഷണം നിയമത്തിലെ ഷെഡ്യൂള്‍ രണ്ട് പ്രകാരം സംരക്ഷിക്കപ്പെട്ട ഇനമാണിത്.